Advertisement

പൂരസംസ്‌കാരം

April 16, 2016
Google News 0 minutes Read

13020559_685879008221127_1819099610_nതൃശ്ശൂർപൂരം ഷൂട്ട് ചെയ്യാൻ ഏഷ്യാനെറ്റ് ചാനലിനെ അനുവദിക്കില്ലെന്ന വാശിയിലാണ് ചില പൂരപ്രേമികൾ. പൂരവിവാദത്തിൽ ഏഷ്യാനെറ്റ് കൈക്കൊണ്ട നിലപാടിനെതിരായ പ്രതിഷേധമാണ് ഈ വിലക്ക്. ഒരു മഹാദുരന്തത്തിന്റെ പുലകുളി കഴിയും മുമ്പേ,ഏതു വിധേനയും തൃശ്ശൂർ പൂരം ആഘോഷമാക്കുമെന്ന് വാശി പിടിച്ചവരാണ് പൂരപ്രേമികൾ. സർക്കാരും കൊടിഭേദമില്ലാതെ രാഷ്ട്രീയക്കാരും ഈ വാശിക്ക് കുടപിടിച്ചുകൊടുത്തു.നൂറിലധികം പേരുടെ കൂട്ടക്കുരുതിയുടെ ശവഗന്ധം ഇനിയും വിട്ടുമാറാത്ത ഒരു നാട്ടിൽ,പൂരപ്പൊലിമയുടെ ആഘോഷം നടത്തുവാനൊരുങ്ങുന്നവർ,എന്തു തരം സംസ്‌കാരത്തെയാണ് പ്രതിനിധീകരിക്കുന്നത്? 13023275_685879184887776_1315415344_nപരവൂർ ദുരന്തത്തിന്റെ വെളിച്ചത്തിൽ ഇക്കൊല്ലം തൃശ്ശൂരിൽ പൂരാഘോഷമില്ല എന്നൊരു നിലപാട് കൈക്കൊള്ളാനുള്ള മാനുഷിക വികാരം നമ്മുടെ നാടിന് കൈമോശം വന്നുകഴിഞ്ഞോ? ശവങ്ങൾക്ക് മേലെ വർണക്കൊടി ഉയർത്തിയും,മറുവാക്ക് മിണ്ടുന്നവർക്ക് നേരെ കൈക്കരുത്ത് കാട്ടിയും നമ്മുടെ പൂരാഘോഷങ്ങൾ പൊടിപൊടിക്കട്ടെ!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here