ഇക്വിഡോറിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്.

ഇക്വിഡോറിൽ ശക്തമായ ഭൂചലനം. 41 പേർ മരിച്ചു. റിക്ടർ സെകെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലത്തിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. ഇക്വഡോർ തീരത്ത് സുനാമി മുന്നറിയിപ്പ് ഉണ്ട്. 41 പേരുടെ മരണം ഇക്വഡോർ വൈസ് പ്രസിഡന്റ് ജോർജ്ജ് ഗ്ലാസ് സ്ഥിതീകരിച്ചു. തലസ്ഥാനമായ ക്വിറ്റോയിലും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ ഭൂചലനം 40 സെക്കന്റുനേരം നീണ്ടു നിന്നു. മാൻഡ വിമാനത്താവളത്തിലെ ഒരു ടവറും പൂർണ്ണമായി തകർന്നു. ഈ പ്രദേശത്തെ പാലങ്ങളും തകർന്നതായി റിപ്പോർട്ടുണ്ട്.

നിരവധി കെട്ടിടങ്ങൾ നിലം പൊത്തി. ഇതിനിടയിൽ ഇനിയും ധാരാളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെ ഏർപ്പെടുത്തി.

NO COMMENTS

LEAVE A REPLY