മുകുന്ദൻ സാധാരണപ്രവർത്തകനായി ബിജെപിയിലേക്ക് തിരികെയെത്തുമെന്ന് കുമ്മനം

0

പി.പി.മുകുന്ദൻ തിരികെ ബിജെപിയിലേക്ക്. സാധാരണ പാർട്ടി പ്രവർത്തകനായാണ് മുകുന്ദൻ തിരികെയെത്തുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എത്രയും വേഗം മുകുന്ദന് അംഗത്വം നൽകുമെന്നും ഭാരവാഹിത്വത്തിന്റെ കാര്യത്തിൽ തീരുമാനം പിന്നീടെന്നും കുമ്മനം അറിയിച്ചിട്ടുണ്ട്. പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് ബിജെപി മുൻ സംഘടനാ സെക്രട്ടറിയായ പി പി മുകുന്ദൻ പ്രതികരിച്ചു.ഈ തീരുമാനം കുറച്ചുകൂടി നേരത്തെ ആവാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഭാരവാഹിത്വം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

youtube subcribe