സൗദി അപകടം: മരിച്ചവരിൽ മൂന്നു പേർ മലയാളികൾ

സൗദിയിലെ പശ്ചിമ പ്രവിശ്യയായ ജൂബൈലിലെ യുണൈറ്റഡ് പെട്രോകെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 12 പേർ മരിച്ചു. ഇവരിൽ മൂന്നു പേർ മലയാൡകളാണ്. തൊടുപുഴസ്വദേശി ഡെന്നി, ഡാനിയൽ, വിൻസന്റ് എനിനവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

മരിച്ചവരിൽ ഒമ്പത് പേരും ഇന്ത്യാക്കാരാണ്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ11.40 നാണ് സംഭവം. പ്ലാന്റിലെ അറ്റകുറ്റപണിക്കിടെയാണ് അപകടം ഉണ്ടായത്. തീ പെട്ടെന്നു തന്നെ നിയന്ത്രണ വിധേയമായെങ്കിലും ഇതെ തുടർന്നുണ്ടായ വിഷപുക ശ്വസിച്ചാണ് മരണങ്ങൾ സംഭവിച്ചത്.

NO COMMENTS

LEAVE A REPLY