അരങ്ങൊരുങ്ങി, ഇനി പൂരം

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരചടങ്ങുകൾക്ക് തുടക്കമായി. ഘടകപൂരങ്ങൾ വടക്കുനാഥ സന്നിധിയിലേക്ക് എഴുന്നള്ളുകയാണ്. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലേക്ക് എഴുന്നള്ളിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ഉച്ചയോടെ ചെറു പൂരങ്ങളുടെ വരവ് സമാപിയ്ക്കും. പന്ത്രണ്ട് മണിയോടെ പാറമേക്കാവിന്റെ ചെമ്പടയും പാണ്ടിമേളവും നടക്കും.
ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്. പെരുവനം കുട്ടൻമാരാരാണ് മേളപ്രമാണി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലാണ് തിരുവമ്പാടിയുടെ മേളം.
വിദേശികളടക്കം വലിയ ജനസഞ്ചയം കനത്ത ചൂട് വകവയ്ക്കാതെ ഇപ്പോഴേ പൂരപ്പറമ്പിൽ നിറഞ്ഞു കഴിഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE