വിജയ്മല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്.

0

മദ്യവ്യവസായി വിജയ്മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മുംബൈ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ചോദ്യം ചെയ്യലിന് മൂന്ന് തവണ മല്യയ്ക്ക് സമൻസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. വിദേശത്ത് സ്വത്തുക്കൾ വാങ്ങുന്നതിന് 430 കോടി രൂപ മല്യ തട്ടിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ വാദത്തിനെതിരെ കിങ്ഫിഷർ എയർലൈൻസ് നൽകിയ ഹരജി കോടതി തള്ളി.

മല്യയുടെ പാസ്‌പോർട്ട് കഴിഞ്ഞ ദിവസം സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോർട് സസ്‌പെന്റ് ചെയ്തത്. പാസ്‌പോർട്ട് നിയമത്തിലെ 10 എ വകുപ്പ് പ്രകാരം നാലാഴ്ചത്തേക്കാണ് പാസ്‌പോർട്ട് സസ്‌പെൻഡ് ചെയ്തിട്ടുള്ളത്.

വിവിധ ബാങ്കുകളിൽനിന്നായി 9000 കോടി രൂപ വായപയെടുത്ത മല്യ കഴിഞ്ഞ മാസം രാജ്യം വിട്ടിരുന്നു. മടങ്ഹിവരാനും കേസുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടും സഹകരിക്കാത്തതിനാലാണ് ഇങ്ങനെയൊരു നടപടി.

Comments

comments

youtube subcribe