ആറ്റിങ്ങൽ ഇരട്ടക്കൊല; നിനോ മാത്യുവിന് വധശിക്ഷ. അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം.

0

ആറ്റിങ്ങൽ ഇരട്ടക്കൊല അതിക്രൂരമായ കൊലപാതകമെന്ന് നിരീക്ഷിച്ച കോടതി ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിയ്ക്ക്  ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂർവ്വങ്ങളിലപൂർവ്വമായ കേസ് എന്ന് നിരീക്ഷിച്ച കോടതി സമാനതകളില്ലാത്ത ക്രൂരതയെന്നാണ് വിധി പ്രസ്താവത്തിൽ പറഞ്ഞത്. അനുശാന്തി മാതൃത്വത്തിന് അപമാനമെന്നും കോടതി.

ഇരുവർക്കും 50 ലക്ഷം രൂപ വീതം പിഴ വിധിച്ചു. കൊലപാതക ശ്രമത്തിൽ മാരകമായി പരിക്കേറ്റ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. ഒരു കുഞ്ഞിനേയും വൃദ്ധയോയുമാണ് നിനോ കൊലചെയ്തത്. 3 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ അതിലും വലിയ ആയുധം ഉപയോഗിച്ച് കൊലചെയ്തു. പ്രതിയ്ക്കും അതേ പ്രായത്തിലുള്ള കുഞ്ഞ് ഉണ്ടായിട്ടും ഒരച്ഛനും ചെയ്യാനാകാത്ത ക്യൂരതയാണ് നിനോ ചെയ്തത് എന്നും പ്രോസിക്യൂഷൻ വാദിച്ചു.

2014 ഏപ്രിൽ 16 നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ടെക്‌നോപാർക്ക് ജീവനക്കാരായ നിനോ മാത്യുവിനും അനുശാന്തിയ്ക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഇരുവരും തചേർന്ന കൊലപാതകം നടത്തിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ്, മകൾ സ്വസ്തിക, ഭർതൃമാതാവ് ഓമന എന്നിവരെയാണ് കൊലചെയ്യാൻ ശ്രമിച്ചത്. എന്നാൽ ലിജീഷ് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. കൊലചെയ്ത ദിവസം തന്നെ ഇരുവരും പോലീസ് പിടിയിലാവുകയായിരുന്നു.

ആറ്റിങ്ങൽ ഇരട്ടക്കൊല; പ്രചോദനം ഹോളിവുഡ് ത്രില്ലറുകൾ.

Comments

comments

youtube subcribe