ദിൽമയ്ക്ക് തിരിച്ചടി. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ബ്രസീൽ പാർലമെന്റിൽ അംഗീകാരം.

ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പ്രേമേയത്തിന് പാർലമെന്റിൽ അംഗീകാരം. ബ്രസീൽ പാർലമെന്റെിലെ അധോസഭയാണ് ഇംപീച്ച്‌മെന്റെ് പ്രമേയം അംഗീകരിച്ചത്. അഴിമതി ആരോപണത്തിന്റെ പേരിലാണ് ദിൽമയ്‌ക്കെതിരെ നടപടി.

പ്രമേയം പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അധോസഭയിൽ പ്രമേയം പാസായാൽ ഉപരിസഭയായ സെനറ്റ് ഇത് പരിഗണിച്ച് വീണ്ടും വോട്ടിനിടും. സെനറ്റിൽ പ്രേമേയം പാസായാൽ ദിൽമയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാം. ഇതിനിടയിൽ രണ്ടുഘട്ടങ്ങളായി അപ്പീൽ നൽകാൻ ദിൽമയ്ക്ക അവസരമുണ്ട്.

എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നാണ് ദിൽമയുടെ വാദം. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിൽമ പറയുന്നു.

NO COMMENTS

LEAVE A REPLY