കാവാലത്തിന്റെ ശകുന്തളയായി മഞ്ജു .

0

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി കാവാലം നാരായണ പണിക്കർ ഒരുക്കുന്ന നാടകത്തിൽ ശകുന്തളയായി എത്തുന്നത് മഞ്ജുവാര്യർ.
സിനിമാ തിരക്കുകളിലാണെങ്കിലും ഉടൻതന്നെ കാവാലത്തിന്റെ നാടകസംഘമായ സോപാനത്തിൽ ചേർന്ന് മഞ്ജു പരിശീലനം ആരംഭിക്കും.

നാടകത്തിൽ ശകുന്തളവേഷമണിയാൻ സംസ്‌കൃതം പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മഞ്ജു. തന്റെ നാടകത്തിൽ അഭിനയിക്കാനുള്ള താൽപര്യം മഞ്ജു നേരത്തേ അറിയിച്ചിരുന്നതായി കാവലം. ഒരു അഭിനേത്രി എന്ന നിലയിൽ മഞ്ജുവിന് ഒട്ടേറെ സാധ്യതകളുണ്ട് ശാകുന്തളത്തിൽ. അത് അരങ്ങിൽ അവതരിപ്പിക്കുക എന്നത് അവർക്ക് വെല്ലുവിളിയാകുമെന്നും കാവലം നാരായണപ്പണിക്കർ പറഞ്ഞു.

Comments

comments

youtube subcribe