ഗുജ്‌റാത്തിൽ മൊബൈൽ ഇന്റർനെറ്റിന് വിലക്ക്.

1

ഗുജ്‌റാത്തിലെ അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട് നഗരങ്ങളിൽ മൊബൈൽ ഇന്റർനെറ്റിന് വിലക്ക്. പട്ടേൽ വിഭാഗക്കാരുടെ റാലി അക്രമാസക്തമായതിനെ തുടർന്നാണ് വിലക്ക്. പട്ടേൽ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹാർദിക് പട്ടേലിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റാലിയാണ് അക്രമാസക്തമായത്.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പട്ടേൽ വിഭാഗക്കാരുടെ സംഘടനാകളായ എസ്.പി.ജി, പി.എ.എ.എസ്. എന്നിവർ ഗുജ്‌റാത്തിൽ ഇന്ന് ബന്ദ് ആചരിക്കും. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ബോഠാഡ് ജില്ലയിൽ ബസ് സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ചു.

Comments

comments