പഞ്ചായത്തീരാജ്: കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം

പഞ്ചായത്തീരാജ് സംവിധാനം കുറ്റമറ്റരീതിയിൽ കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തിന് ദേശീയ പുരസ്‌കാരം. തുടർച്ചയായ രണ്ടാംതവണയാണ് കേരളത്തിന് ഇതേ അവാർഡ് ലഭിക്കുന്നത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെതാണ് അവാർഡ്.
ഫണ്ട്, ചുമതലകൾ, ഉദ്യോഗസ്ഥ സംവിധാനം എന്നിവയിലെ വികേന്ദ്രീകരണവും കൂടി കണക്കിലെടുത്താണ് അവാർഡെന്ന് മന്ത്രാലയം അറിയിച്ചു.
അധികാര വികേന്ദ്രീകരണ രംഗത്ത് കേരളം ബഹുദൂരം മുന്നിലാണെന്ന് കേന്ദ്ര പഞ്ചായത്തീ രാജിന്റെ അവലോകന യോഗം വിലയിരുത്തി.
ഈ മാസം 24 ന് ജംഷഡ്പൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് അവാർഡ് നൽകുക. മന്ത്രി കുഞ്ഞാലിക്കുട്ടി അവാർഡ് ഏറ്റുവാങ്ങും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews