പ്ലാസ്റ്റിക് ബോട്ടിലുകൾ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടോ? തിരിച്ചറിയാം നല്ല പ്ലാസ്റ്റിക്.

കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നിട്ട് ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. സോഫ്റ്റ് ഡ്രിങ്ക്‌സ് നിറച്ച് വരുന്ന കുപ്പികൽ ഒറ്റത്തവണ ഉപയോഗിക്കാൻ മാത്രമുള്ളതാണെന്ന് എത്ര പേർക്ക് അറിയാം. അറിയുമെങ്കിലും പലരും അത് കാര്യമാക്കില്ല. കാരണം അവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധമുള്ളവരല്ല എന്നതുതന്നെ.

സോഫ്റ്റ് ഡ്രിങ്ക്‌സ് കുപ്പികൾക്ക് മാത്രമല്ല നമ്മൾ ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മുടെ ശരീരത്തിന് ദോഷകരമാണ്. അവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിലെത്തുന്നത് മാരകമായ അസുഖങ്ങൾക്ക് കാരണമാകും.
plastic-labelഏതുതരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് നാം ഒഴിവാക്കേണ്ടത് ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്നതിനുും കൃത്യ.മായ കണക്കുകളുണ്ട്. നമ്മൾ വാങ്ങുന്ന ബോട്ടിലുകളിൽതന്നെ അവ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ വാങ്ങുമ്പോൾ ആ അടയാളങ്ങൾ നോക്കി വാങ്ങുക.

എങ്ങനെ പ്ലാസ്റ്റിക്കിലെ നല്ലതും ചീത്തയും തിരിച്ചറിയാം.

പിഇടി അഥവാ പിഇടിഇ

petഈ വിഭാഗത്തിൽ പെടുന്ന ബോട്ടിലുകൾ ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കേണ്ടവയാണ്. കാരണം ഇവ അമിത അളവിൽ രാസപദാർഥങ്ങൾ പുറന്തള്ളും. ഇത് ശരീരത്തിലെത്തുന്നതോടെ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും. കാൻസറിന് കാരണമാകുന്ന രാസപദാർഥങ്ങളാണ് ഇത് പുറന്തള്ളുന്നത്.

എച്ഡിപി അല്ലെങ്കിൽ എച്ഡിപിഇ

HDPE-containersപൊതുവേ ശരീരത്തിന് ദോഷകരമല്ലാത്ത് പ്ലാസ്റ്റിക്കുകളാണ് എച്ഡിപിഇ.

പിവിസി അഥവാ 3വി

pvcപിവിസി പ്ലാസ്റ്റികത്കുകളും ശരീരത്തിന് ദോഷകരമായ പ്ലാസ്റ്റിക്കുകളാണ്. ഇവ വിഷ ലിപ്തമായ രാസപദാർഥങ്ങൾ പുരന്തള്ളുന്നത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും.

ബോട്ടിൽ ചൂടാകുമ്പോൾ പിവിസി യിൽ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള ക്ലോറിൻ, ഡയോക്‌സിൻസ് എന്നിവ പുറന്തള്ളും. ഇത് ശരീരത്തിലെത്തിയാൽ പ്രത്യുൽപാദന ശേഷി, ശാരീരിക വളർച്ച എന്നിവയെ സാരമായി ബാധിക്കും. കാൻസറിന് വരെ ഇത് കാരണമായേക്കാം.

എൽഡിപിഇ

ldpe-plasticബാഗുകൾ, ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന ഈ പ്ലാസ്റ്റിക് ശരീരത്തിന് കാര്യമായ ദോഷങ്ങൾ ഉണ്ടാക്കുന്നില്ല.

പിപി

pp-plasticസിറപ്, ഫുഡ് എന്നിവ സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണ് പിപി. ഇവ ശരീരത്തിന് ദോഷകരമല്ല.

പിഎസ്

psഭക്ഷണം പൊതിഞ്ഞ് സൂക്ഷിക്കുന്നതിനും കോഫി കപ് ആയി ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക്കകളാണ് പിഎസ് . എന്നാൽ ഇവ പുറന്തള്ളുന്നത് കാൻസറിന് കാരണമായേക്കാവുന്ന സ്റ്റിറെൻ ആണ്.

പിസി അഥവാ നോ ലേബൽ

pc plasticഏറ്റവും ദോഷകരമായ പ്ലാസ്റ്റിക് വിഭാഗത്തിൽ പെടുന്നവയാണ് പിഎസ്. എന്നാൽ ഇവ ഭക്ഷണം സൂക്ഷിക്കുന്നതിനും സ്‌പോർട്‌സ് ബോട്ടിൽ നിർമ്മാണത്തിനുമായി ഉപയോഗിന്നു.

ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. ബോട്ടിലിൽ നൽകിയ ലേഭൽ നോക്കി മാത്രം സെലക്ട് ചെയ്യുക. എച്ഡിപിഇ അല്ലെങ്കിൽ പിപി എന്നിങ്ങനെ അടയാളപ്പെടുത്തിയ പ്ലാസ്റ്റക് ബോട്ടിലുകൾ മാത്രം വാങ്ങുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയുള്ളവരാകുക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE