Advertisement

കൃപാൽ സിങ്ങിന്റെ മരണം ഗൂഡാലോചനയെന്ന് ബന്ധുക്കൾ.

April 20, 2016
Google News 1 minute Read

പാക് ജയിലിൽ മരിച്ച ഇന്ത്യക്കാരൻ കൃപാൽ സിങ്ങിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൃപാലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. മൃതദേഹത്തിലെ മുറിവുകൾ ഇതിന്റെ തെളിവാണെന്നും ബന്ധുക്കൾ പറയുന്നു. ലാഹോർ ജയിലിൽ സരബ്ജിത് സിങ്ങ് കൊല്ലപ്പെട്ടതിന് ഏക സാക്ഷിയായിരുന്നു കൃപാൽസിങ്ങെന്നും മരണത്തിൽ ഗൂഡാലോചനയുണ്ടെന്നും ഇവർ ആരോപിക്കുന്നു.

വാഗ അതിർത്തിയിൽവെച്ച് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമ്പോൾ കണ്ണിൽനിന്ന് രക്തം ഒഴുകിയ രീതിയിലായിരുന്നു. മൃതദേഹത്തിൽ അടികൊണ്ട പാടുകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ. എന്നാൽ പോസ്റ്റ്‌മോർട്ടം ചെയ്ത മെഡിക്കൽസംഘം പാടുകൾ ഇല്ലെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പാടുകളില്ലെന്ന് പറയുന്നത്. മൃതദേഹം പാകിസ്ഥാനിൽവെച്ച് ഒരുതവണ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. എന്നാൽ മരണകാരണം ഇവർക്ക് കണ്ടെത്താനായിട്ടില്ല. മൃതദേഹത്തിൽ ചില അവയവങ്ങൾ ഇല്ലായിരുന്നെന്നും ഇവർ പറഞ്ഞു. അവയവങ്ങൾ നഷ്ടപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.

പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം കൃപാൽസിങ്ങിന്റെ നാടായ ഗുർദാസ്പൂർ ജില്ലയിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here