കഞ്ചാവിനും ഉണ്ട് ഒരു ദിവസം!!!

കഞ്ചാവ് എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിന്തകൾ എന്തൊക്കെയാവും. ലഹരിമരുന്ന്,കഞ്ചാവ് കടത്തൽ,ജാമ്യമില്ലാ വകുപ്പ് തുടങ്ങി കുറേ വാക്കുകൾ!! എന്നാൽ,എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കഞ്ചാവിനും ഒരു ദിവസമുണ്ട് എന്ന്? സംഗതി സത്യമാണ്. ഏപ്രിൽ 20 ആയ ഇന്ന് കഞ്ചാവിന്റെ ദിവസമാണ്!!

ലോക കഞ്ചാവ് ദിനം എന്നാൽ തീരെ ചെറിയ കാര്യമല്ല വടക്കേ അമേരിക്കയിൽ.ഏപ്രിൽ 20(4/20) വൈകുന്നേരം 4.20 ആകുമ്പോൾ കഞ്ചാവ് പ്രേമികൾ എവിടെയെങ്കിലും ഒത്തുകൂടും. അങ്ങനെ ആട്ടവും പാട്ടും കഞ്ചാവ് പുകയ്ക്കലും ഒക്കെയായി സംഭവം അവരങ്ങ് ആഘോഷമാക്കും. ഈ 420 എന്ന സംഖ്യയ്ക്ക് കഞ്ചാവ് പ്രേമികൾക്കിടയിലുള്ളത് വലിയ സ്ഥാനമാണ്. അതിനു പിന്നിലൊരു കഥയുണ്ട്.

കഞ്ചാവ് സംസ്‌കാരത്തിന് തുടക്കമിട്ടത് 1971ലാണത്രേ. കാലിഫോർണിയയിലെ സാൻ റാഫേലിൽ ഒരുകൂട്ടം വിദ്യാർഥികൾ ചേർന്ന് കഞ്ചാവ് ചെടിയെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചു. മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം ആ യാത്രയ്ക്കു വേണ്ടി അവർ ഒത്തുകൂടിയത് ഏപ്രിൽ മാസം 20ന് വൈകുന്നേരം 4.20നായിരുന്നു. സാൻ റാഫേൽ ഹൈസ്‌കൂൾ ഗ്രൗണ്ടിലുള്ള ലൂയിസ് പാസ്റ്റർ പ്രതിമയ്ക്ക് മുമ്പിലായിരുന്നു ആ ഒത്തുകൂടൽ. അതുകൊണ്ട് തന്നെ ആ സ്ഥലം ഇന്നും കഞ്ചാവ് പ്രേമികളുടെ വിശുദ്ധ സ്ഥലമാണുപോലും. വടക്കേ അമേരിക്കയിൽ ഏപ്രിൽ 20 പൊതു അവധിദിവസമാണ്. ഓരോരേ ആഘോഷങ്ങളേ!!!!

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews