വേനലിൽ തിളങ്ങാം ലൂസ് പാന്റ്‌സിൽ

വേനൽ കാലം വന്നതോടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും നമ്മെ അലട്ടി തുടങ്ങി. സ്‌കിൻ ഫിറ്റ് ജീൻസിനോടും, ടൈറ്റ് ടോപ്‌സിനും തൽക്കാലത്തേക്ക് വിട പറഞ്ഞ് ലൂസ് പാന്റ്‌സിനോട് കൂട്ടുകൂടുകയാണ് പെൺകുട്ടികൾ. നമ്മുടെ തനത് ഇന്ത്യൻ വേഷമായ പട്ടിയാല മുതൽ വിദേശ ഫാഷൻ വസ്ത്രമായ പലാസോ വരെ പെടും ഈ ഗണത്തിൽ.

കാർഗോ പാന്റ്‌സ്

cargo pants

പട്ടാളക്കാർ ധരിച്ചിരുന്ന വേഷമാണ് കാർഗോ പാന്റുകൾ. അത് കൊണ്ട് തന്നെ ധരിക്കുന്നവർക്ക് കാഷ്വൽ ലുക്കിനൊപ്പം അൽപ്പം ക്ലാസ് ലക്കും നൽകും ഈ ലൂസ് പാന്റ്. വിശാലാമായ പോകറ്റുകൾ ഈ പാന്റിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിനൊപ്പം ഇറക്കം കുറഞ്ഞ ടീ ഷർട്ടുകളോ ടോപ്പുകളോ ഉപയോഗിക്കാവുന്നതാണ്.

 

 

പലാസോ പാന്റ്‌സ്

palazzo black 1

ഒറ്റ നോട്ടത്തിൽ പാന്റ്‌സാണോ സ്‌കേർട്ടാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത പലാസോ പാന്റ്‌സാണ് വേനൽ കാലത്തെ മിന്നും താരം. അരക്കെട്ടിന്റെ ഭാഗത്ത് ഫിറ്റും, താഴേക്ക് പോകും തോറും ലൂസ് ആവുന്നതും ആണ് ഇതിന്റെ പ്രത്യേകത. ലിനൻ, ഷിഫോൺ പോലുള്ള തുണികളിലാണ് പലാസോ വരുന്നത്. ധരിക്കാൻ സുഖപ്രദവും കാഴ്ച്ചയ്ക്ക് സ്റ്റൈലിഷുമാണ് പലാസോ പാന്റ്‌സ്. അയഞ്ഞ ടോപ്പുകൾ പലാസോയുടെ ഒപ്പം ഒഴിവാക്കുന്നതാണ് നല്ലത്. ടൈറ്റ് ഫിറ്റഡ് ടോപ്പുകളോ ബോഡി ഹഗ്ഗിങ്ങ് ടീ ഷർട്ടുകളോ സ്പഗറ്റി ടോപ്പുകളോ ആണ് ഇവയുടെ കൂടെ യോജിക്കുക.

പട്ടിയാല

patiyala 1

ഇന്ത്യയുടെ സ്വന്തം വേഷമാണ് പട്ടിയാല പാന്റുകൾ. വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ഈ പാന്റുകൾ ചൂടു കാലത്ത് ഏറെ പേർ ഇഷ്ടപ്പെടുന്നു. അരക്കെട്ട് മുതൽ കണ്ണങ്കാൽ വരെ അയഞ്ഞു കിടക്കുന്ന ഈ വേഷം നല്ല വായുസഞ്ചാരം നൽകുകയും ശരീരത്തിൽ വിയർപ്പ് കെട്ടി കിടക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു. ഇതേ ഗണത്തിൽ വരുന്നതാണ് സെമി പട്ടിയാല പാന്റുകളും. കണ്ണങ്കാലിന്റെ ഭാഗത്ത് ഫിറ്റഡ് ആയി കിടക്കുന്നു എന്നതാണ് പട്ടിയാലയിൽ നിന്നും സെമി പട്ടിയാലയെ വ്യത്യസ്ഥമാക്കുന്നത്. പ്രിന്റഡ് പട്ടിയാല പാന്റുകളുടെ ഒപ്പം പ്ലെയിൻ ഷർട്ടുകൾ ഇടുന്നത് സ്റ്റൈലിഷ് ലുക്ക് നൽകും.

ദോത്തി പട്ടിയാല 

trendy-dhoti-pants-original

അരക്കെട്ട് മുതൽ കണ്ണങ്കാൽ വരെ പ്ലീറ്റ്‌സുള്ള പാന്റ്‌സാണ് ദോത്തി പട്ടിയാല. അരക്കെട്ട് മുതൽ ലൂസ് ആയി കിടക്കുന്ന ഈ പാന്റുകൾ കണ്ണങ്കാലിന്റെ ഭാഗം ആവുന്നതോടെ വീതി കുറഞ്ഞ് ഫിറ്റായ് കിടക്കും. ഇവയുടെ കൂടെ ജോദ് പൂരി ചെരുപ്പുകളും സ്ലീവ്‌ലെസ്സ് ടോപ്പുകളും നന്നായ് ഇണങ്ങും.

 

 

 

ഹരെം പാന്റ്‌സ്

harem

പട്ടിയാലയോട് സദൃശ്യം തോന്നുമെങ്കിലും പട്ടിയാലയേക്കാൾ അയഞ്ഞതാണ് ഹരെം പാന്റുകൾ. ബാഗ്ഗി ട്രൗസറുകൾ എന്ന പേരിൽ പടിഞ്ഞാറൻ നാടുകളിൽ അറിയപ്പെടുന്ന ഈ പാന്റുകൾ കണ്ണങ്കാലിൽ ഇറുകി കിടക്കും.

 

 

 
ചൂട് കാലത്ത് പെൺകുട്ടികൾ പൊതുവേ കോട്ടൺ, ലിനൻ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. മേൽ പറഞ്ഞ പാന്റുകളെല്ലാം ഈ തുണിത്തരങ്ങളിൽ നെയ്‌തെടുക്കാം എന്നുള്ളത് വേനൽ കാലത്ത് ഇവയുടെ ഡിമാന്റ് കൂട്ടുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE