‘മുടി’യുടെ കാര്യം ശരിയായി – നഖത്തിന്റെയോ ?

കാന്തപുരം നയം വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ നയ ചാതുര്യങ്ങൾക്ക് വശംവദനാകാതെ ഇക്കുറി ഇടതുമുന്നണിയ്‌ക്കൊപ്പമെന്ന് പറയുമ്പോഴും വനിതകളെ പിന്തുണക്കില്ലെന്ന ഉപാധിയോടെയാണ് ഈ പിന്തുണ. ‘തിരുകേശ’ വിവാദത്തിൽ, മരിച്ചുകഴിഞ്ഞാൽ മുടിയും നഖവും വേസ്റ്റുകളാണെന്ന് പറയാൻ ധൈര്യം കാണിച്ച പിണറായി വിജയൻ ഇത്തവണ എന്തുനിലപാട് സ്വീകരിക്കും ?
‘മുടി’യുള്ളവരെ പിന്തുണയ്ക്കാത്ത കാന്തപുരത്തിന്റെ നയത്തെ എതിർക്കാനുള്ള ‘നഖ’മൊന്നും ഇടതുമുന്നണിയ്ക്കുണ്ടാകാൻ വഴിയില്ല. തത്കാലം കാന്തപുരത്തിന്റെ ‘സമസ്ത’ സുന്ദര സിദ്ധാന്തത്തിന് മുന്നിൽ നിസ്‌കരിച്ചു കീഴ്‌പ്പെടുക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE