”മദ്യനയത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു” ;സർക്കാരിനെതിരെ കെസിബിസി

liquor

ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുന്നതിനെ വിമർശിച്ച് കെസിബിസി രംഗത്ത്.സർക്കാരിന്റെ ഈ തീരുമാനത്തിലൂടെ മദ്യനയത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും ചോദ്യം ചെയ്യപ്പെടുകയാണെന്ന് കെസിബിസി കുറ്റപ്പെടുത്തി.മദ്യലോബിക്കായി പ്രവർത്തിക്കുന്നവർ നേതൃനിരയിലുണ്ടെന്ന വിമർശനം ക്ഷണിച്ചു വരുത്താനേ ഇതുപകരിക്കൂ.മദ്യനയത്തിൽ കൃത്യമായ നിലപാട് മുന്നോട്ട് വയ്ക്കാത്ത എൽഡിഎഫിന്റേത് ഉത്തരവാദിത്തമില്ലാത്ത സമീപനമാണെന്നും കെസിബിസി ആരോപിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE