എസ്.എം വിജയാനന്ദ് ചീഫ് സെക്രട്ടറിയാകും

എസ്.എം വിജയാനന്ദനെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനം. മെയ് രണ്ടിന് ഇദ്ദേഹം ചുമതലയേൽക്കും. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പി.കെ മോഹനൻ മെയ് ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. 2017 വരെ വിജയാനന്ദ് ഈ സ്ഥാനത്ത് തുടരും. നിലവിൽ കേന്ദ്രപഞ്ചായത്തീരാജ് സെക്രട്ടറിയാണ് ഇദ്ദേഹം.
1981 ബാച്ചിലെ ഐ എ എസുകാരനാണ് വിജയാനന്ദ്. സംസ്ഥാനത്ത് ജനകീയാസൂത്രണത്തിനും അധികാര വികേന്ദ്രീകരണത്തിനും തുടക്കമിട്ടതും അതിന് നേതൃത്വം നൽകിയതും ഇദ്ദേഹമാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE