മദ്യമല്ല കുടിവെള്ളമാണ് ചർച്ചാവിഷയമാകേണ്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി മദ്യനയത്തെ ഉയർത്തിക്കൊണ്ടുവരാൻ മുന്നണികളും ഒരു മതവിഭാഗത്തിന്റെ വക്താക്കളും അമിത താൽപര്യമെടുക്കുന്നതിന് പിന്നിലെ ചേതോവികാരമെന്താണ് ? അതേ സമയം സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇക്കൂട്ടർ മൗനം പാലിക്കുകയും ചെയ്യുന്നു.

കെസിബിസിയെപ്പോലുള്ള മതസംഘടനകളുടെ ആത്യന്തികമായ രാഷ്ട്രീയ ലക്ഷ്യം കോൺഗ്രസ് മുന്നണിയെ പ്രീണിപ്പിക്കലും, അതുവഴിയുള്ള സാമുദായിക നേട്ടങ്ങളുമാണ്. മദ്യനയത്തിന്റെ പേരിൽ യുഡിഎഫ് നടത്തുന്ന ഒളിച്ചുകളികളെ വെള്ളം തൊടാതെ വിഴുങ്ങാൻ ചില പുരോഹിതന്മാർ ഒരു ഉളുപ്പും കാട്ടുന്നില്ല. തീരദേശങ്ങളിലും, മറ്റ് പുറമ്പോക്കുകളിലും സ്വന്തം സമുദായത്തിൽപ്പെട്ട ഒരു വലിയ സമൂഹം കുടിവെള്ളമില്ലാതെ നട്ടം തിരിയുമ്പോൾ ഒരു പുതിയ ജലനയം ഉണ്ടാക്കണമെന്ന ആവശ്യവുമായി പുരോഹിത വൃന്ദം എന്തുകൊണ്ട് രംഗത്തെത്തുന്നില്ല.

അധികാരലഹരിയുടെ അരമനകളിൽ വാഴുന്നവരും രാഷ്ട്രീയക്കാർക്കൊപ്പം അധപ്പതിക്കുന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ ?

NO COMMENTS

LEAVE A REPLY