പശ്ചിമ ബംഗാളിൽ ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. അക്രമത്തിനിടയിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു.

പശ്ചിമ ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് അക്രമങ്ങളിൽ ഒരു സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ടു. മുർഷിദാബാദിൽ ആണ് സംഭവം. ആക്രമണത്തിന് പിന്നിൽ തൃണമൂൽകോൺഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു. തൃണമൂൽ കോൺഗ്രസിനെതിരെ വ്യാപക പരാതികൾ നിലനിൽക്കുന്നതിനെ തുടർന്ന് വൻ സുരക്ഷയിലാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരേയും 75000 ഓളം സെൻട്രൽ ഫോഴ്‌സും വിന്യസിച്ചിട്ടുണ്ട്.

62 നിയമസഭാ മണ്ഡലങ്ങളിലേക്ക് 418 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 7 മണിക്ക് തുടങ്ങിയ പോളിങ്ങ് വൈകീട്ട് 6 മണി വരെ തുടരും. 16461 പോളിങ്ങ് സ്‌റ്റേഷനുകളിലായി 1.37 കോടി പേർ വോട്ട് ചെയ്യും.

തൃണമൂൽ കോൺഗ്രസ് മന്ത്രിമാരായ ശശി പാഞ്ച, സാധൻ പാണ്ഡെ, ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ, അഞ്ച് തവണ കോൺഗ്രസ് എംഎൽഎ ആയ എംഡി സൊറാബ്, സിപിഐഎം നേതാവ് അനിസുറഹ്മാൻ, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ നസറുൽ ഇസ്ലാം എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE