ചരിത്രം സൃഷ്ടിക്കാൻ ഹെൻകോ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ് വരുന്നു

ഇന്ത്യൻ ചലച്ചിത്രലോകം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഒരു കലാമാമാങ്കത്തിന് ഷാർജക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് സിനിമാലോകത്തെ വെള്ളിനക്ഷത്രങ്ങൾ ഒരു വേദിയിൽ ഒന്നിക്കുന്ന അപൂർവ്വ രാവാണ് ഷാർജക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ചലച്ചിത്രലോകത്ത് തന്നെ ഒരു പുതിയ അധ്യായം കുറിക്കാനായി ഒരുങ്ങുന്നത്. ഏപ്രിൽ 29 വെള്ളിയാഴ്ച വൈകിട്ട് 6.30 നാണ് ചടങ്ങ്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലെ സമസ്തമേഖലയിലുള്ളവർക്കും മികവിനുള്ള അംഗീകാരം കൂടിയായിരിക്കും ഇത്്.
വളരെ കുറഞ്ഞകാലഘട്ടം കൊണ്ട് തന്നെ മലയാളികളുടെ പ്രിയചാനലായ ഫഌവേഴ്‌സാണ് ഈ ദേശീയ അവാർഡ് സംഘടിപ്പിക്കുന്നത്. സംവിധായകൻ ഹരിഹരന്റെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറി അംഗങ്ങളാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.അരലക്ഷത്തിലധികെ സിനിമാപ്രേമികൾ ഈ ചരിത്രത്തിന് സാക്ഷിയായി സദസ്സിലുണ്ടാകും. കോൺഫിഡന്റ് ഗ്രൂപ്പാണ് ഹെൻകോ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ് അവതരിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY