വീണ്ടും ജസ്റ്റിസ് കെമാൽ പാഷ ; ആനയും വെടിക്കെട്ടും വിശ്വാസത്തിന്റെ ഭാഗമല്ല

സമീപകാലത്തെ സജീവ ചർച്ചയായ ഒരു സാമൂഹ്യ പ്രശ്നത്തിൽ ജസ്റ്റിസ് കെമാൽ പാഷയുടെ അഭിപ്രായ പ്രകടനം. വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും ഒരു വിശ്വാസത്തിന്റെയും ഭാഗമല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. പരവൂർ വെട്ടിക്കെട്ട് ദുരന്തം ക്ഷണിച്ചുവരുത്തിയതാണ്. പൊട്ടാസ്യം ക്ലോറേറ്റ് അടക്കം തീപ്പെട്ടിക്കമ്പനികൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ള രാസവസ്തുക്കൾ എങ്ങനെയാണ് കമ്പക്കെട്ടുകാരുടെ പക്കലെത്തിയെന്നും അദ്ദേഹം ചോദിച്ചു.പൂരം പോലെയുള്ള പരിപാടികളിൽ ആനകളെ എഴുന്നെള്ളിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് കെമാൽ പാഷ പറഞ്ഞു.

കൊച്ചിയിൽ ഒരു സ്ഥാപനത്തിന്റെ സിൽവർ ജൂബിലിയാഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY