പിഴ ഒടുക്കാത്തവർക്ക് ഇനി സേവനം ഇല്ല- മോട്ടോർ വാഹന വകുപ്പ്!!!

ഗതാഗതനിയമലംഘനം നടത്തി പിഴ ഒടുക്കാത്തവർക്ക് ഇനി മുതൽ മോട്ടോർ വാഹന വകുപ്പിന്റെ മറ്റ് സേവനങ്ങൾ ലഭ്യമാകില്ല. ഇതുസംബന്ധിച്ച് മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്തു. ഭൂരിഭാഗം പേരും പിഴ ഒടുക്കുന്നില്ലയെന്നു കണ്ടതോടെയാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.
ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് പുതുക്കൽ, ഫിറ്റ്‌നസ് പരിശോധന, റീ രജിസ്‌ട്രേഷൻ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ഇനി മുതൽ നികുതിക്കുടിശ്ശികയോ, പിഴ ബാധ്യതയോ ഇല്ലെന്ന സർട്ടിഫിക്കറ്റ് കൂടി നൽകണം. എന്നാൽ റോഡ് നികുതിയ്ക്ക് ഈ ഭേദഗതി ബാധകമല്ല.
വകുപ്പിന് 100 കോടി രൂപയോളം പിഴയായി ലഭിക്കാനുണ്ടെന്നാണ് ഏകദേശകണക്ക്.

NO COMMENTS

LEAVE A REPLY