വേലുത്തമ്പി ദളവയായി പൃഥ്വിരാജ് ; തിരക്കഥ രണ്ജി പണിക്കർ

പൃഥ്വിരാജ് വേലുത്തമ്പി ദളവയായി വേഷമിടുന്നു. നടനും സംവിധായകനും തിരക്കഥാകൃത്തും ആയ രണ്ജി പണിക്കറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഒട്ടേറെ ഹിറ്റുകൾ സംവിധാനം ചെയ്ത വിജി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് തന്നെ ചിത്രം നിർമ്മിക്കുമെന്നും സൂചനയുണ്ട്. അനൂപ്‌ മേനോൻ ചിത്രത്തിൽ ഉണ്ടാകും.

സന്തോഷ്‌ ശിവൻ , റസൂൽ പൂക്കുട്ടി തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിൻറെ അണിയറയിൽ ഉണ്ടാകും.

NO COMMENTS

LEAVE A REPLY