പോപ്പ് ലോകത്തെ രാജകുമാരൻ

0

എൺപതുകളുടെ ശബ്ദമായിരുന്നു പ്രിൻസ് റോജേഴ്‌സ് നെൽസൺ. പർപ്പിൾ റെയിൻ, വെൻ ഡോവ്‌സ് ക്രൈ തുടങ്ങിയ ഗാനങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കിയ പ്രിൻസ് തന്റെ ആഴമേറിയ വരികളിലൂടെയും വേറിട്ട പ്രകടനത്തിലൂടെയും പോപ്പ് ലോകത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. ജാസ്, ഫങ്ക്, ആർ ആന്റ് ബി, പോപ്പ്, ഡിസ്‌കോ ആന്റ് റോക്ക് തുടങ്ങി നിരവധി സംഗീത രൂപങ്ങൾ കോർത്തിണക്കിയ മിന്നീപോളിസ് സൗണ്ടിന്റെ മുൻഗാമിയായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടുകളോളം പോപ് ലോകം വാണ പ്രിൻിന്റെ സംഗീതം, മഡോണ മുതൽ ബെയോൺസ് വരെയുള്ള മുൻ നിര പോപ്പ് ഗായികമാരേയും സ്വാധീനിച്ചിട്ടുണ്ട്.

1958 ൽ ജനിച്ച പ്രിൻസ്, യൗവ്വനകാലത്ത് തന്നെ ഗായകൻ, ഗാനരചയാതാവ്, മൾട്ടി ഇൻസ്ട്രുമെന്റലിസ്റ്റ് എന്നീ നിലയിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. മുപ്പതിലേറെ ആൽബങ്ങൾ പുറത്തിറക്കിയ അദ്ദേഹത്തിന്റെ പത്ത് കോടിയിലേറെ റെക്കോർഡുകളും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ ‘ഫോർ യൂ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ആൽബം. പിന്നീട്, പർപ്പിൾ റെയിൻ, വൈ യൂ വാണ്ണ ട്രീറ്റ് മീ സോ ബാഡ്, വെൻ ഡോവ്‌സ് ക്രൈ, ലെറ്റ്‌സ് ഗോ ക്രെയ്‌സി, തുടങ്ങിയ ആൽബങ്ങൾ അദ്ദേഹത്തെ ആഗോള പ്രശസ്തിയിൽ എത്തിച്ചു. മതവും ലൈംഗീകതയും ബന്ധപ്പെട്ട വിഷയങ്ങൾ കോർത്തിണക്കി അദ്ദേഹം 1980, 1981 എന്നീ വർഷങ്ങളിൽ പുറത്തിറങ്ങിയ ‘ഡേർട്ടി മൈന്റ്്’, കോണ്ട്രവേഴ്‌സി എന്നീ ഗാനങ്ങൾ പേര് പോലെ തന്നെ വിവാദം ഉണ്ടാക്കി.

7 ഗ്രാമി അവാർഡ്, ഗോൾഡൻ ഗ്ലോബ അവാർഡ്, അക്കാഡമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഗായകൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. തന്റെ സംബാധ്‌യത്തിൽ നിന്നും ഒരു പങ്ക് പാവങ്ങൾക്ക് നൽകിയിരുന്നു. ന്യൂയോർക്ക് ചാരിറ്റീസിന് വേണ്ടി മാത്രം ്അദ്ദേഹം 1.15 മില്ല്യൺ പൗണ്ട് സംഭാവന ചെയ്തിട്ടുണ്ട്. മിനിസോട്ടയിലെ പെയ്‌സലെ പാർക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിൽ ദുരൂഹ സാഹചര്യത്തിൽ അന്തരിക്കുമ്പോൾ ഇദ്ദേഹത്തിന് 57 വയസ്സ്.

Comments

comments

youtube subcribe