ദീപശിഖാ പ്രയാണം തുടങ്ങി; ഇനി ഒളിമ്പിക്‌സിനായി കാത്തിരിക്കാം

0

ഒളിമ്പിക് ദീപശിഖാ പ്രയാണത്തിന് തുടക്കമായി. ഗ്രീസിലെ ഒളിമ്പിയയിലായിരുന്നു ദീപശിഖ തെളിയിക്കുന്ന ചടങ്ങ് നടന്നത്. 776 ബിസിയിൽ ഒളിമ്പിക്‌സ് ആരംഭിച്ചതെന്ന് പറയപ്പെടുന്ന സ്ഥലമാണ് ഇത്. ഗ്രീക്ക് നടി കാതറീനാ ലെഷൗ ദീപം തെളിച്ചു. 1-245പ്രകാശത്തിന്റെയും സംഗീതത്തിന്റെയും ദേവനായ അപ്പോളോയോട് പ്രാർഥന നടത്തിയ ശേഷം പ്രത്യേകം തയ്യാറാക്കിയ കണ്ണാടിയിലൂടെ സൂര്യപ്രകാശം കടത്തിവിട്ടാണ് ദീപം തെളിച്ചത്. പരമ്പരാഗത വാദ്യസംഗീതവും വെള്ളരിപ്രാവും ചടങ്ങിന് മിഴിവേകി. 160421125608-olympic-torch-eleftherios-petrounias-exlarge-1691936ലെ ബെർലിൻ ഒളിമ്പിക്‌സിൽ തുടങ്ങിയതാണ് സമാധാനസന്ദേശവുമായി പ്രാവിനെ പറത്തുന്ന പതിവ്.നാല് ദിവസം കൂടി ദീപശിഖ ഗ്രീസിൽ പ്രയാണം നടത്തും. ആഗസ്ത് അഞ്ചിന് ബ്രസീലിലെ മരാക്കാന സ്റ്റേഡിയത്തിൽ ഒളിമ്പിക് ദീപം തെളിയും. അഞ്ച് മുതൽ 21 വരെയാണ് ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കുക.

 

 

Comments

comments

youtube subcribe