പൂഞ്ഞാറിൽ വോട്ട് അഭ്യർഥിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി???

2

 

സിനിമാ തിരക്കുകൾക്ക് ഇടവേള നല്കി മെഗാസ്റ്റാർ മമ്മൂട്ടി പഴയ സഹപാഠിയെ കാണാൻ പൂഞ്ഞാറിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടെ സുഹൃത്തിനെ കണ്ടപ്പോൾ പി സി ജോസഫിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. പൂഞ്ഞാറിലെ ഇടത്പക്ഷ സ്ഥാനാർഥി പിസി ജോസഫും മമ്മൂട്ടിയും എറണാകുളം ലോ കോളേജിൽ സഹപാഠികളായിരുന്നു. സ്ഥാനാർഥിയാണെന്നറിഞ്ഞപ്പോൾ തന്നെ ഫോണിലൂടെ മമ്മൂട്ടി ജോസഫിന് ആശംസകൾ നേർന്നിരുന്നു. ആശംസ മാത്രം പോര,സമയം കിട്ടുമ്പോൾ നേരിൽ കാണുകയും വേണമെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.അങ്ങനെയാണ് മമ്മൂട്ടി പൂഞ്ഞാറിലേക്ക് എത്തിയത്. പിസി ജോസഫിനു വേണ്ടി വോട്ട് അഭ്യർഥിക്കാൻ സൂപ്പർതാരം പ്രചാരണത്തിനിറങ്ങിയേക്കുമെന്നും സൂചനയുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe