അമ്പിളി ഫാത്തിമ വിട പറഞ്ഞു ;ആ വെള്ളാരംകണ്ണുകൾ ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ

പ്രാർഥനകൾ വിഫലമാക്കി അമ്പിളി ഫാത്തിമ വിട പറഞ്ഞു. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്പിളി ഫാത്തിമ മൂന്നു ദിവസമായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണ് മരണകാരണം.

പത്ത് മാസം മുമ്പാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ അമ്പിളി ഫാത്തിമ ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് അണുബാധയുണ്ടായതോടെ വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തി. പത്ത് മാസത്തെ തുടർചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് തിരികെ വീട്ടിലെത്തിയത്. കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ചതിനെത്തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ ബഷീറിന്റെയും ഷൈലയുടെയും മകളായ അമ്പിളി ഫാത്തിമ കോട്ടയം സിഎംഎസ് കോളേജിൽ എംകോം വിദ്യാർഥിനിയായിരുന്നു.

NO COMMENTS

LEAVE A REPLY