വേലി തന്നെ വിളവ് തിന്നുമ്പോൾ!!

റോഡ് സുരക്ഷയ്ക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന തിരക്കിലാണ് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ്.ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനമോടിക്കുന്നവരെ പോലീസ് ഓടിച്ചിട്ടു പിടിക്കുന്ന വാർത്തകൾ ദിനംപ്രതി പുറത്തുവരുന്നുമുണ്ട്. അതിനിടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത.സ്ഥലം ഹരിപ്പാടാണ്. രംഗം മന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ബൈക്കിന്റെ പിൻസീറ്റീലിരുന്ന് നാടുനീളെ വോട്ടുചോദിക്കുന്ന മന്ത്രി പക്ഷേ ബൈക്കോടിക്കുന്ന ആളുടെ തലയിൽ ഹെൽമറ്റില്ല എന്നത് കാണാഞ്ഞതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതോ!! എന്തായാലും മന്ത്രി തന്നെ നിയമം തെറ്റിക്കുന്നതിനെ പരിഹസിച്ചുള്ള കമന്റുകളിട്ട് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

NO COMMENTS

LEAVE A REPLY