”വിഷമദ്യദുരന്തമുണ്ടാക്കാൻ ഗൂഢാലോചന നടക്കുന്നു”-കെ.ബാബു

0
36

 

സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വയനാട്,പത്തനംതിട്ട.എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് വ്യാപകമാവുന്ന വ്യാജമദ്യ നിർമ്മാണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തൽ ഗൗരവത്തോടെ കാണേണ്ടതാണ്. ഇന്റലിജൻസ് മുന്നറിയിപ്പുകൾ ഗൗരവപൂർവ്വം പരിഗണിച്ച് സർക്കാർ ജാഗരൂഗമാകണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY