പിണറായി മുഖ്യമന്ത്രിയാകണമെന്ന് നായനാരുടെ ഭാര്യ

0

സംസ്ഥാനത്ത് മുഖ്യമന്ത്രി ആകാൻ പിണറായി വിജയനു , വി.എസ് മാറിക്കൊടുക്കുമെന്ന് കരുതുന്നതായി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപ് പിണറായി വിജയൻ ശാരദ ടീച്ചറെ കാണാനെത്തിയിരുന്നു. പിണറായി മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശാരദ. പിണറായി വിജയൻ ധർമ്മടത്തു നിന്ന് വിജയിച്ചാൽ മാത്രം പോരെന്നും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ശാരദ ടീച്ചർ പറഞ്ഞു.

നായനാർ അധികാരമൊഴിഞ്ഞശേഷം ഇതുവരെ ക്ലിഫ് ഹൗസിൽ പോയിട്ടില്ല. എന്നാൽ  പിണറായി മുഖ്യമന്ത്രിയായാൽ താൻ വീണ്ടും ക്ലിഫ് ഹൗസിൽ പോകുമെന്നും ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.

Comments

comments

youtube subcribe