കയ്യിലുള്ളത് ചൈനീസ് മോബൈലാണോ ? പണി വരുന്നുണ്ട്

ചൈനീസ് മൊബൈലുകൾക്ക് ഇന്ത്യയിൽ വിലക്ക്

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനയിൽ നിന്നുള്ള മൊബൈൽ ഫോണുകൾക്കും , പാലിനും , പാൽ ഉത്പ്പന്നങ്ങൾക്കും ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി. വാണിജ്യ മന്ത്രി നിർമല സീതാരാമൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പാൽ- പാൽ ഉത്പ്പന്നങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്നും അവർ വ്യക്തമാക്കി.

കൂടാതെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില മൊബൈൽ ഫോണുകൾക്ക് അന്താരാഷ്ട്ര നിലവാരം ഇല്ലെന്നും റിപ്പോർട്ടുകളെ ഉദ്ധരിച്ച് മന്തി പറഞ്ഞു. ചില സ്റ്റീൽ ഉത്പ്പന്നങ്ങൾക്കും വിലക്കുണ്ട്. ഒരു രാജ്യത്തു നിന്നുള്ള മുഴുവൻ ഇറക്കുമതിയും നിരോധിക്കുന്നത് അസാധ്യമാണെങ്കിലും അന്താരാഷ്ട്ര വാണിജ്യ നിയമങ്ങൾക്ക് വിരുദ്ധമായവയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന് തടസമില്ലെന്നും മന്ത്രി അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE