ശുഭസ്യ ശീഖ്രം; പത്രികാ സമർപ്പണവും ശുഭമുഹൂർത്തവും

0

ശുഭകാര്യങ്ങൾക്ക് യോജിച്ച സമയമാണ് അഭിജിത്ത് മുഹൂർത്തമെന്നാണ് വിശ്വാസം. അനിഴം നക്ഷത്രത്തിൽ തിഥിയും കരണവും നിത്യയോഗവും എല്ലാം ഒന്നിച്ചുവന്ന തിങ്കളാഴ്ച 11.50 മുതൽ 12.40 വരെ അഭിജിത്ത് മുഹൂർത്തമായിരുന്നു. പ്രകടനപത്രിക സമർപ്പിക്കാൻ സ്ഥാനാർഥികളിൽ പലരും തെരഞ്ഞെടുത്ത സമയവും ഇതായിരുന്നു. ഇനിയിപ്പോ മൂഹൂർത്തം നോക്കിയല്ല ഇവരിൽ പലരും പത്രികാ സമർപ്പണം നടത്തിയതെന്ന് പറഞ്ഞാലും നല്ല ദിവസം നോക്കിത്തന്നെയായിരുന്നു തുടക്കമെന്ന് പറയാതെ വയ്യല്ലോ!! കൊട്ടാരക്കരയിലാവട്ടെ ഒരേ സമയത്താണ് സ്ഥാനാർഥികളായ അയിഷാ പോറ്റിയും (എൽഡിഎഫ്) സവിൻ സത്യനും(യു.ഡിഎഫ്)രാജേശ്വരി രാജേന്ദ്രനും (ബിജെപി) പത്രിക സമർപ്പിക്കാനെത്തിയത്.

കാണാം ചില പത്രികസമർപ്പണ കാഴ്ചകൾ

Comments

comments