കാളിയായി മായാവതി, കയ്യിൽ സ്മൃതി ഇറാനിയുടെ തല. ഒപ്പം നരേന്ദ്ര മോഡിയും. പോസ്റ്റർ വിവാദത്തിൽ.

0

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ശിരസ് കയ്യിലേന്തി നിൽക്കുന്ന കാളിയായി മായാവതിയെ പ്രതിഷ്ഠിച്ച പോസ്റ്റർ വിവാദത്തിൽ. ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിന്റെ ശരീരത്തിൽ ചവിട്ടി നിൽക്കുന്ന കാളീ രൂപിയായ മായാവതി, ഒപ്പം മാപ്പപേക്ഷിക്കുന്ന മോഡിയുമാണ് പോസ്റ്ററിലുള്ളത്. എസ്എസി എസ്ടി വിഭാഗങ്ങൾക്കുള്ള ജോലി സംവരണം നീക്കില്ലെന്ന് മോദി ഉറപ്പ് നൽകുകയും ചെയ്യുന്നുണ്ട് പോസ്റ്ററിൽ.

ഉത്തർ പ്രദേശിലെ ഹത്‌റാസിൽ നടന്ന അംബേദ്കർ ശോഭായാത്രയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിലൂടെ ഹൈന്ദവ ദേവതയെ പരിഹസിച്ചതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ പോലീസ് പോസ്റ്റർ നീക്കം ചെയ്തു.

അടുത്തിടെ ഉത്തർ പ്രദേശിലെ ബിജെപി അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ ശ്രീകൃഷ്ണനായും എതിർ നേതാവ് കൗരവരായുമുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

Comments

comments

youtube subcribe