യുവി എത്തുന്നു സൺറൈസേഴ്‌സിന് കരുത്താകാൻ.

0

പരിക്കിനെ തുടർന്ന് ഒരു മാസത്തോളമായി ക്രിക്കറ്റിൽനിന്ന് നിന്ന് വിട്ട് നിന്ന യുവരാജ് സിങ്ങ് കളിക്കളത്തിലേക്ക് മടങ്ങി എത്തുന്നു. പരിക്ക് പൂർണ്ണമായി ബേധമായ യുവരാജ് ഐപിഎൽ സൺറൈസേഴ്‌സ് ടീമിനൊപ്പം ചേർന്നു. മെയ് ആറിന് നടക്കുന്ന സൺറൈസേഴ്‌സിന്റെ മത്സരത്തിൽ യുവി ഉണ്ടാകുമെന്നാണ് സൂചന.

ട്വന്റി-20 ലോകകപ്പിനിടെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് യുവിക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് ഹൈദരാബാദിനായി ഐപിംൽ മത്സരത്തിനിറങ്ങാൻ ഇതുവരെ യുവരാജിന് കഴിഞ്ഞിട്ടില്ല.

നിലവിൽ അഞ്ച് മത്സരങ്ങളിൽനിന്നായി മൂന്ന് വിജയവും രണ്ട് തോൽവിയുമായി നാലാം സ്ഥാനത്താണ് സൺറൈസേഴ്‌സ് ഇപ്പോൾ. യുവരാജ് മടങ്ങി വരുന്നതോടെ ഹൈദരാബാദിന് കൂടുതൽ തിളങ്ങാനാകുമെന്ന പ്രതീകഷയിലാണ് ടീം.

Comments

comments