തട്ടിപ്പ് കേസ് പ്രതി ബിന്ദു പിടിയിൽ

0

ചേർപ്പ്: തട്ടിപ്പുകേസിൽ 12 വർഷമായി പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന ബിന്ദു പിടിയിൽ. ആട് ആന്റണിയുടെ മുൻ ഭാര്യ ആണ് പോലീസ് പിടിയിലായ ബിന്ദു. 2001ൽ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പു നടത്തിയ കേസിൽ പോലീസ് തിരഞ്ഞു കൊണ്ടിരുന്ന ബിന്ദുവിനു 40 വയസ്സ് ആണ് പ്രായം.

ഒളിവിൽ കഴിയുന്നതിനിടെ തമിഴ് നാട്ടിലെ തിരുപ്പൂരിലെ താമസസ്ഥലത്തുനിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസുകാരനെ കൊലപ്പെടുത്തി വർഷങ്ങളോളം മുങ്ങിനടന്ന ആട് ആന്റിണിയെ മാസങ്ങൾക്ക് മുൻപ് പാലക്കാട് വെച്ച് പിടികൂടിയിരുന്നു.

Comments

comments