മഴ വരുന്നു…!!

0

പൊള്ളുന്ന ചൂടിൽ വെന്തുരുകുമ്പോൾ മനസിനെങ്കിലും കുളിരു നൽകുന്ന ഒരു വാർത്ത പറയാം. മഴ വരുന്നു. കാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്റേതാണ് പ്രവചനം. മെയ് രണ്ടിന് മഴയെത്തുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.
കർണ്ണാടകയുടെ വടക്ക് മുതൽ കന്യാകുമാരി വരെ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടിട്ടുണ്ട്. അതുകൊണ്ട് മെയ് രണ്ടോടെ മഴ തുടർച്ചയായി ഉണ്ടാകുമെന്നും, അന്തരീക്ഷ ഊഷ്മാവ് കുറയുമെന്നും കേന്ദ്രം പറയുന്നു.
അതേസമയം ആറ് വർഷത്തിനിടെ ഏറ്റവും കനത്ത ചൂട് മലമ്പുഴയിൽ രേഖപ്പെടുത്തി. 41.9 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

comments