എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 96.59.

sslc

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ഫലത്തിൽനിന്ന് 2 ശതമാനത്തോളം കുറവ് വന്നെങ്കിലും ആകെ വിജയശതമാനം ഉയർന്നുതന്നെ നിൽക്കുന്നു. 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 98.57 ശതമാനമായിരുന്നു വിജയശതമാനം.

പുനർ മൂല്യനിർണ്ണയം പൂർത്തിയായിതോടെ ഇത് 99.16 ശതമാനം എന്ന റെക്കോർഡ് വിജയത്തിലെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്.
1207 സ്‌കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. പത്തനംതിട്ടയാണ് ഏറ്റവുമധികം വിജയശതമാനം കൈവരിച്ച ജില്ല. കുറവ് വയനാട് ജില്ലയിലും.

മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ 22879. കഴിഞ്ഞ വർഷത്തിൽനിന്ന് വൻ വർദ്ധനയാണ് മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്നിട്ടുള്ളത്. 15430 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ എ പ്ലസ് നേടിയിരുന്നത്. സേ പരീക്ഷയ്ക്കായി മെയ് 10 വരെ അപേക്ഷിക്കാം. മെയ് 23 മുതൽ 27 വരെ പരീക്ഷ നടക്കും. പുനർ മൂല്യ നിർണ്ണയം, സൂക്ഷമ പരരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി ഏപ്രിൽ 29 മുതൽ മെയ് നാല് വരെ അപേക്ഷിക്കാം.

NO COMMENTS

LEAVE A REPLY