വിജയ് മല്യയെ രാജ്യസഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ

കോടികൾ ബാങ്കുകൾക്ക് കുടിശ്ശിക വരുത്തി രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയെ രാജ്യസഭയിൽ നിന്നും പുറത്താക്കാൻ ശുപാർശ. സഭയുടെ സദാചാര സമിതിയുടേതാണ് ഈ ശുപാർശ. നടപടി ക്രമത്തിന്റെ ഭാഗമായി ഒരാഴ്ചയാണ് മല്യയ്ക്ക് സമിതി അനുവദിച്ചിരിക്കുന്ന സമയം. ഇതിനകം മല്യ കൃത്യമായ വിശദീകരണം സമിതിയ്ക്ക് നൽകണം. മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിംങാണ് സമിതിയുടെ അധ്യക്ഷൻ. സി.പി.എം നേതാവ് സീതാറാം യച്ചൂരിയും ജനതാദൾ നേതാവ് ശരത് യാദവും ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മല്യയുടെ പാസ്‌പോർട്ട് സർക്കാർ റദ്ദാക്കിരുന്നു. ഈ വരുന്ന ജൂണിലാണ് മല്യയുടെ കാലാവധി അവസാനിക്കുന്നത്. അതിനുമുമ്പായി പുറത്താക്കൽ നടപടി ഉണ്ടാകും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE