ഡൽഹിയിൽ ആദ്യത്തെ മുലപ്പാൽബാങ്ക്

0

ഡൽഹിയിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഫോർട്ടിസ് ലാ ഫെമ്മെ ആശുപത്രിയിൽ ആരംഭിച്ചു.
ശിശുമരണ നിരക്കു കുറയ്ക്കുക എന്ന ആശയം ലക്ഷ്യമിട്ടാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
അമാരാ എന്നാണ് അണുവിമുക്ത മുലപ്പാൽ ബാങ്കിന്റെ പേര്. ബ്രസ്റ്റ് മിൽക്ക് ഫൗണ്ടേഷനുമായി ചേർന്ന് ഫോർട്ടിസ് ഹെൽത്ത് കെയർ എന്ന അശുപത്രി ശൃംഗലയാണ് ഈ നവീന സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഫോർട്ടിസ് ലാ ഫൈമ്മി അശുപത്രിയിലെ അത്യാസന്ന വാർഡിലുള്ള നവജാത ശിശുക്കൾക്കായാണ് മുലപ്പാൽ ലഭ്യമാക്കുക. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് ഏറ്റവും പോഷകസമ്പുഷ്ടമായ പാൽ എത്തിക്കുകയും അത് വഴി ശിശുമരണങ്ങൾ കുറയ്ക്കുകയും ആണ് പദ്ധതിയുടെ ലക്ഷ്യം.
മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർക്കും ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്താനാവുമെന്ന് ഫോർട്ടിസ് ഹെൽത്ത് കെയർ സി.ഇ.ഒ ഭവ്ദീപ് സിങ് പറഞ്ഞു.

Comments

comments