Advertisement

ഫ്രീഡം 251 വിവാദം കെട്ടടങ്ങും മുമ്പേ 888 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ എത്തുന്നു

April 28, 2016
Google News 1 minute Read

ഫ്രീഡം 251 തീർത്ത വിവാാദങ്ങളും ചർച്ചകളും കെട്ടടങ്ങുംമുമ്പേ വില കുറഞ്ഞ സ്മാർട്ട് ഫോൺ ലഭ്യമാക്കുന്നു എന്ന അവകാശവാദവുമായി പുതിയ കമ്പനി രംഗത്ത്.
251 ന്റേതല്ല കുറച്ചുകൂടി വിലകൂട്ടി കൂടിയ വിലക്കാണ് ഫോൺ വിൽക്കുന്നതെന്നാണ് വാദം. 888 രൂപയ്ക്ക് ഡൂകോസ് ആണ് ഫോൺ വിപണിയിലെത്തിക്കുന്നത്. ഡൂകോസ് എക്‌സ് 1 എന്നാണ് ഫോണിന്റെ പേര്. മെയ് 2 ന് ഇറങ്ങുന്ന ഫോണിന്റെ പ്രീബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

എന്നാൽ 888 എന്ന വില നികുതികൾ ഉൾപ്പെടുത്തിയാണോ എന്ന കാര്യം വ്യക്തമല്ല. സൈറ്റിൽ നൽകിയ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാനും ആകുന്നില്ല.

ഫോൺ ഫീച്ചേഴ്‌സ് പൂർണ്ണമായും പുറത്ത് വിട്ടിട്ടില്ലെങ്കിലും പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകൾ ഇവയാണ്. 4 ഇഞ്ച് ഡിസ്‌പ്ലേ, പ്രോസസ്സർ ശേഷി 1.2 ജിഗാഹെർട്‌സാണ്. മുൻക്യാമറ 0.3 എംപി, സ്‌ക്രീൻ റെസല്യൂഷൻ 480X480 പിക്‌സലാണ്. റാം ശേഷി 1ജിബിയും ഇന്റേണൽ സ്റ്റോറേജ് 4 ജിബിയുമാണ്. ആന്റ്രോയിഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിങ് സിസ്റ്റം. പിൻക്യാമറ ശേഷി 2 എംപിയും ബാറ്ററി ശേഷി 1300 എംഎഎച്ചും ലഭിക്കുമെ്‌നും പ്രതീക്ഷിക്കുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here