വില്ലേജ് ഓഫീസിനു നേരെ പെട്രോൾ ബോംബ്‌ ആക്രമണം; ഒരാളുടെ നില ഗുരുതരം. ഏഴ് പേർക്ക് പരിക്ക്.

സംഭവത്തിൽ അഞ്ച്‌ ഉദ്യോഗസ്ഥർ ഉൾപ്പടെ ഏഴ് പേർക്ക് പരിക്കേറ്റു. വില്ലജ് അസി. വേണുഗോപാലിന്റെ നില ഗുരുതരമാണ് . ബോംബേറിൽ വില്ലേജ് ഓഫീസ് കത്തിനശിച്ചു. നിരവധി രേഖകൾ, കമ്പ്യൂട്ടർ എന്നിവ നശിച്ചു. ഏതെങ്കിലും പ്രത്യേക രേഖകൾ ആക്രമി ലക്ഷ്യമിട്ടൊ എന്നറിയില്ലെന്ന് പോലീസ്.

ഹെൽമെറ്റ്‌ ധരിച്ചു മുഖം മറച്ച് എത്തിയ യുവാവാണ് വില്ലേജ് ഓഫീസിനു നേരെ പെട്രോൾ ബോംബ്‌ എറിഞ്ഞതെന്ന് ദൃക്സാക്ഷികൾ. വില്ലേജ് ഓഫീസ് പ്രവർത്തനം സംബന്ധിച്ച്‌ പരാതികൾ നിലനിൽക്കെയാണ് അക്രമം. വന്ന യുവാവ് വലിയ ഒരു റൈൻകൊട്ട് ധരിച്ചിരുന്നു. വ്യക്തി വിരോധം ആകാനുള്ള സാധ്യത കുറവാണെന്ന് പ്രാഥമിക നിഗമനം. പ്രതി കൈവശമുണ്ടായിരുന്ന കവർ നിലത്തടിച്ച് പൊട്ടിക്കുകയായിരുന്നു. ഇത് ഉടൻതന്നെ പൊട്ടിത്തെറിച്ചു. ഇയാളെ പിന്തിരിപ്പിക്കാൻ സ്രമിക്കവെയാണ് വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന് ഗുരുതരമായ പരിക്കേറ്റത്

ഓഫീസിന് സാരമായ കേടുപാടുകൾ സംഭവിച്ചു. നിരവധി ഫയലുകളും കത്തി നശിച്ചു. ജാതി സർട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തർക്കം ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. പെട്രോൾ നിറച്ച കുപ്പി തുറന്ന് തീ ഇട്ട ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തീയിട്ട ആൾക്കും പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE