നാമനിർദേശ പത്രിക തള്ളി; പികെ ജയലക്ഷ്മി അയോഗ്യ

മന്ത്രി പി.കെ.ജയലക്ഷ്മിയുടെ നാമനിർദേശ പത്രിക തള്ളി. ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്നും മാനന്തവാടി റിട്ടേണിംഗ് ഓഫീസർ സ്‌റ്റേറ്റ് ഇലക്ട്രൽ ഓഫീസർക്ക് റിപ്പോർട്ട് നല്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോർട്ട് കൈമാറും. സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നല്കിയെന്നാണ് കണ്ടെത്തൽ. 2011ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിരുദം ആയിരുന്നു വിദ്യാഭ്യാസ യോഗ്യത. എന്നാൽ,ഇത്തവണ ഇത് പ്‌ളസ് ടു എന്നാണ് റേഖപ്പെടുത്തിയിരുന്നത്. ബിരുദമുണ്ടെന്ന വാദം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY