മെഡിക്കൽ പ്രവേശന പരീക്ഷ അസാധുവാക്കരുതെന്ന് കേന്ദ്രസർക്കാർ

0

സംസ്ഥാന സർക്കാരുകൾ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷ അസാധുവാക്കരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രസർക്കാർ. ഒറ്റഘട്ടമായി പരീക്ഷ നടത്തണമെന്നും ഇന്ന് തന്നെ കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും കേന്ദ്രം. മെയ് 1 ന് പരീക്ഷ നടത്തരുതെന്നാവശ്യപ്പെട്ട കേന്ദ്ര സർക്കാർ ജൂലൈ 24 ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തണമെന്നും പറഞ്ഞു. ഏകീകൃത പ്രവേശന പരീക്ഷ അനുവദിച്ചകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിൽ ഭേദഗതി വേണമെന്നാണ് പ്രധാന ആവശ്യം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമെ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്താൻ ആവശ്യപ്പെടുന്നു. രണ്ട് ഘട്ടമായി പരീക്ഷ നടത്താനാണ് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടത്. ഒപ്പം നിലവിൽ സംസ്ഥാന സർക്കാറുകൾ നടത്തിയ പരീക്ഷ അസാധുവായതായും വിധിയിൽ കോടതി പറഞ്ഞിരുന്നു.

Comments

comments