നാമനിർദേശ പത്രികസമർപ്പണം; ഇന്ന് അവസാന ദിവസം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനവുക. ശനിയാഴ്ച പത്രികകളിന്മേൽ സൂക്ഷ്മ പരിശോധന നടക്കും.മേയ് രണ്ടു വരെ പത്രിക പിൻവലിക്കാൻ സമയം ഉണ്ട്.

912 പത്രികകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ,128 എണ്ണം. പത്രികകളുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ളത് പത്തനംതിട്ടയാണ് (23). മുഖ്യമന്ത്രി ഉമ്മൻചാണ്ടി,മന്ത്രിമാരായ രമേശ് ചെന്നിത്തല,കെ.ബാബു അടക്കമുള്ള പ്രമുഖർ ഇന്ന് പത്രിക നൽകും.

NO COMMENTS

LEAVE A REPLY