സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

സുരേഷ് ഗോപി രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു.പതിനൊന്ന് മണിക്ക് ആയിരുന്നു സത്യപ്രതിജ്ഞ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് അദ്ദേഹം എത്തിയത്. കലാരംഗത്തെ പ്രതിനിധി എന്ന നിലയ്ക്ക് പ്രധാനമന്ത്രിയാണ് സുരേഷ് ഗോപിയുടെ പേര് നിർദേശിച്ചത്. മലയാള സിനിമാ രംഗത്തു നിന്ന് ആദ്യമായി രാജ്യസഭയിലെത്തുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപി ഉടൻ തന്നെ ബിജെപിയിൽ അംഗത്വം എടുക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ സുരേഷ് ഗോപിക്ക് നറുക്ക് വീണാൽ അത് ചരിത്രമാകും.

NO COMMENTS

LEAVE A REPLY