ഡെൽഹിക്കായി കാത്തിരിക്കുന്നു ജല എടിഎം മെഷീനുകൾ

വേനൽ ചൂടിൽ രാജ്യം പൊള്ളിപ്പിടയുമ്പോൾ ദാഹമകറ്റാൻ രാജ്യതലസ്ഥാനത്ത് ജല എടിഎം മെഷീനുകൾ എത്തുന്നു. ഡെൽഹിയിലെ മൂന്ന് നഗരസഭകളിലൊന്നായ ന്യൂഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായി ജല എടിഎം തുടങ്ങുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായി 118 കേന്ദ്രങ്ങളിൽ എടിഎം സ്ഥാപിക്കാനാണ് പദ്ധതി.

എടിഎമ്മുകളുടെ രൂപകൽപ്പന, നിർമ്മാണം, നടത്തിപ്പ് എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുക. മുനിസിപ്പൽ കോർപ്പറേഷനിൽനിന്ന് എടിഎം നടത്തിപ്പുകാർക്ക് വെള്ളം വാണിജ്യ നിരക്കിൽ ലഭ്യമാക്കും. നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല. വർഷത്തിൽ എഴ് ശതമാനം വരെ ഉയർത്താനും വ്യവസ്ഥയുണ്ട്.

കാൽ ലിറ്റർ മുതൽ 20 ലിറ്റർ വരെ വെള്ളം കുപ്പിയിൽ നിറക്കാൻ ഉപയോക്താക്കളെ അനുവദിക്കും. ചെറിയ ഗ്ലാസ്സുകൾ എടിഎമ്മിൽതന്നെ ലഭ്യമാക്കും. രാവിലെ ആറുമുതൽ രാത്രി 10 വരെ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കും. ഒരു എടിഎം മെഷീനിലും വാണിജ്യാടിസ്ഥാനത്തിലുള്ള പരസ്യങ്ങൾ അനുവദിക്കില്ല. നടത്തിപ്പിലെ അപാകതയ്ക്ക് പ്രതിദിനം 5000 രൂപ വരെ പിഴ ചുമത്തും.

എടിഎം മെഷീനുകൾ സ്ഥാപിക്കാനിരിക്കുന്ന പ്രധാന സ്ഥലങ്ങൾ ഇവയാണ്; ഖാൻ മാർക്കറ്റ്, ജൻപദ്, കൊണോട്ട് പ്ലേസ്, സഫ്ദർജംഗ് റോഡ്, ജന്ദർ മന്ദർ, തൽക്കത്തോറ ഗാർഡൻ, ലോദി ഗാർഡൻ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE