Advertisement

ഇന്ന് സൂക്ഷ്മ പരിശോധന, 1647 പത്രികകൾ സമർപ്പിക്കപ്പെട്ടു

April 30, 2016
Google News 0 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും. തിങ്കളാഴ്ച വരെ പത്രിക വിൻവലിക്കാം.
അതോടെ പോരാട്ടത്തിന്റെ അന്തിമ ചിത്രം വ്യക്തമാകും. വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ ഉള്ളവർ പത്രിക നൽകി.

യു.ഡി.എഫിൽനിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തല (ഹരിപ്പാട്), കെ.ബാബു (തൃപ്പൂണിത്തുറ), അടൂർ പ്രകാശ് (കോന്നി), വി.എസ്.ശിവകുമാർ (തിരുവനന്തപുരം), പി.ജെ.ജോസഫ് (തൊടുപുഴ), മുൻ മന്ത്രിമാരായ കെ.സുധാകരൻ (ഉദുമ), സി.എഫ്.തോമസ് (ചങ്ങനാശ്ശേരി) തുടങ്ങിയവർ പത്രിക നൽകി. എൽ.ഡി.എഫിൽനിന്ന് കെ.ബി.ഗണേഷ്‌കുമാർ (പത്തനാപുരം), കെ.സി.ജോസഫ് (ചങ്ങനാശ്ശേരി), മാണി സി.കാപ്പൻ (പാലാ) തുടങ്ങിയവരും പത്രിക നൽകി.

എൻ.ഡി.എ. സഖ്യത്തിൽനിന്ന് ഒ.രാജഗോപാൽ(നേമം), അഡ്വ.കെ.ശ്രീകാന്ത്(ഉദുമ), ഭീമൻ രഘു(പത്തനാപുരം) എന്നിവരും പത്രിക നൽകി. വെള്ളിയാഴ്ച മാത്രം 734 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. 1647 പത്രികകളാണ് ഇന്നലത്തോടെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1373 പത്രികകളാണ് സമർപ്പിക്കപ്പെട്ടിരുന്നത്.

പത്രികകളുടെ എണ്ണം ജില്ല തിരിച്ച്

ജില്ല
പത്രികകളുടെ
എണ്ണം 2016 ൽ
പത്രികകളുടെ എണ്ണം 2011 ൽ
തിരുവനന്തപുരം 164 153
കൊല്ലം 115 95
പത്തനംതിട്ട 55 50
ആലപ്പുഴ 98 87
കോട്ടയം 104 80
ഇടുക്കി 61 53
എറണാകുളം 187 134
തൃശ്ശൂർ 135 122
പാലക്കാട് 128 115
മലപ്പുറം 204 146
കോഴിക്കോട് 168 141
വയനാട് 41 24
കണ്ണൂർ 127 119
കാസർഗോഡ് 60 54

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here