മലപ്പുറത്ത് വാഹനാപകടം, നാല് പേർ മരിച്ചു

മലപ്പുറത്ത് കോട്ടക്കൽ എടരിക്കോടിന് സമീപം പാലച്ചിറമേട് ക്ലാരിക്യാമ്പിൽ ഇന്നോവ കാറിന് മുകളിലേക്ക് കണ്ടൈനർ ലോറി മറിഞ്ഞ് നാല് പേർ മരിച്ചു. കണ്ണൂർ ചൊക്ലാ സ്വദേശികളായ ഷംസീർ, നൗഫൽ, ഷംസീർ, പർവ്വേസ് എന്നിവരാണ് അപകടത്തിൽ പെട്ട മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

മഹ്‌റൂഫിന്റെ മകൻ ഷംസീറിനെ വിദേശത്തേക്ക യാത്രയാക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവർ. ദേശീയ പാതയിൽ പുലർച്ചെ 2.30 നാണ് കാറിന് മുകളിലേക്ക് കണ്ടൗനർ ലോറി മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറിയിലെ അമിതഭാരവും കാർ യാത്രികരുടെ അശ്രദ്ധയുമാണ് മരണകാരണമായി പറയുന്നത്. ഏറെ നേരത്തെ പരിശ്രമത്തിലൊടുവിലാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE