വിഎസിന് വോട്ടു ചോദിക്കാൻ പിണറായി മലമ്പുഴയിലേക്ക്

0

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വോട്ട് ചോദിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഇന്ന് മലമ്പുഴയിലെത്തും. മലമ്പുഴയിൽ പ്രചാരണം ശക്തമാക്കണമെന്ന സിപിഎഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് പര്യടനം.

വിഎസ് പിണറായി വാക് പോരുകൾ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ നീങ്ങുന്ന സാഹചര്യത്തിൽ പിണറായി മനമ്പുഴയിൽ എന്ത് പറയുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. വിവാദങ്ങൾ ശക്തമായതോടെ പിണറായി മാധ്യമങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വി.എസ്. അച്യുതാനന്ദൻ ധർമ്മടത്തെത്തിയിരുന്നു.

Comments

comments